ബാർബർഷോപ്പ് നവീകരണ ധനസഹായ പദ്ധതി

കണ്ണൂർ: സംസ്ഥാനത്തെ പിന്നാക്ക സമുദായത്തിൽപ്പെട്ട പരമ്പരാഗതമായി ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിലിട നവീകരണ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയുള്ള 60 വയസ്സ് വരെയുള്ളവർക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.bwin.kerala.gov.in പോർട്ടൽ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.bwin.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും.