കേരളത്തിൽ അതിശക്ത കാറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. അതിശക്തമായ കാറ്റിൽ പല വീടുകളുടെ മേൽക്കൂര തകർന്നു. ബംഗാൾ ഉൾക്കടലിനും ബംഗാൾ തീരത്തിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നീങ്ങുന്നതിന് അനുസരിച്ച് കാറ്റിൽ വ്യത്യാസം വരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ കുറിച്ചു. ശനിയാഴ്ചയും ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിൽ കാറ്റും മഴയും സജീവമാകും. കൊല്ലം, തിരുവനന്തപുരം ഭാഗത്തായിരിക്കും ഇനി വരുന്ന മണിക്കൂറിൽ മഴയും കാറ്റും കൂടുതൽ അനുഭവപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. വയനാട് പടിഞ്ഞാറത്തറയിൽ മണിക്കൂറിൽ 68 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്.