കൊട്ടിയൂരിലും കണിച്ചാറിലും മഴയിൽ വീട് തകർന്നു

കൊട്ടിയൂർ: പാലുകാച്ചിയിൽ കനത്ത മഴയിൽ അംബിക നമ്പിവളപ്പിൽ എന്നവരുടെ വീട് മഴയിൽ തകർന്നു. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീട് തകർന്നു. കണിച്ചാർ താഴെ ചാണപ്പാറയിലെ കുപ്പ മടത്തിൽ തോമസിന്റെ വീട് സമീപത്തെ കൂറ്റൻ മരം വീണ് തകർന്നു.