പേവിഷബാധ മാത്രമല്ല, തെരുവ്നായ്ക്കൾ എലിപ്പനിയും പരത്തുന്നു

Share our post

കണ്ണൂർ : പൊതുജനാരോഗ്യരംഗത്ത് ഏറ്റവും വലിയ ഭീഷണിയായി മാറിയിട്ടുണ്ട് തെരുവുനായകൾ. പേവിഷബാധ മാത്രമല്ല, എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) പരത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നത് തെരുവുനായകളാണ്. 2022 മുതൽ ഇതുവരെ 1121 പേരാണ് സംസ്ഥാനത്ത് എലിപ്പനിബാധിച്ച് മരിച്ചത്. മറ്റു ചില വിരരോഗങ്ങളും നായകളിലൂടെ വരാം. 11 വർഷത്തിനിടയിൽ 22.52 ലക്ഷം പേർക്ക് നായയുടെ കടിയേറ്റു. പേവിഷബാധയേറ്റ് മരിച്ചത് 161 പേർ. ഈ വർഷം ഏപ്രിൽ വരെ മാത്രം 1.31 ലക്ഷം പേർക്ക് കടിയേറ്റു. മാരകമായ കടിയേറ്റാൽ മുറി വുണങ്ങാൻ ആഴ്ചകളോ മാസങ്ങളോ ചികിത്സവേണ്ടിവരും. മുഖത്തും മറ്റും കടിയേറ്റാൽ രോഗഭീതിയേറുന്നതിനൊപ്പം കോസ്മറ്റിക് ശസ്ത്രക്രിയ വേണ്ടിവരും. ലക്ഷങ്ങൾ ചെലവാകും. എലിപ്പനി പരത്തുന്നതിൽ എലിയെക്കാളും കന്നുകാലിക ളെക്കാളും പങ്ക് തെരുവുനായ കൾക്കാണ്. മലിനവെള്ളത്തിൽ ജോലിചെയ്യുന്നവരെക്കാൾ കൂടുതൽ മഴയെത്തുടർന്ന് കെട്ടി നിൽക്കുന്ന വെള്ളത്തിലും മറ്റും നടക്കുന്നവരെയാണ് രോഗം കൂടുതലും ബാധിക്കുന്നത്. ഇവിടെയൊക്കെ കൂടുതൽ ഉണ്ടാവുക തെരുവുനായകളുടെ മൂത്രമാണ്. മലിനവെള്ളത്തിൽ ജോലിചെയ്യുന്നവർക്ക് പ്രതിരോധത്തിന് ഡോക്സിസൈക്ലിൻ ഗുളിക നൽകുന്നുണ്ട്. നായകളിൽ കാണുന്ന എക്കൈനോകോക്കസ് ഗ്രാനുലോസസ് എന്ന വിരയുടെ മുട്ട ആഹാരത്തിലോ വെള്ളത്തിലോ കലർന്ന് മനുഷ്യരിലെത്താം. കരളിലോ ശ്വസകോശത്തിലോ ഹൈഡാറ്റിഡ് സിസ്റ്റുകൾ രൂപപ്പെട്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. നായകളിൽ കാണുന്ന ടോക്ലോകാര കാനിസ് എന്ന വിരയുടെ മുട്ട മനുഷ്യരിലെത്തി കരൾ, ശ്വാസകോശം ഉൾപ്പെടെയുള്ള അവയവങ്ങളെ ബാധിക്കാം. നായകളിൽ കാണുന്ന ഫൈ ലേറിയൽ വിരയായ ഡൈറോ ലോഫിലേറിയ ഇനം കൊതുകു കടിയിലൂടെ മനുഷ്യരിലെത്താം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!