‘സ്കൂൾ മതിലിനോട് ചേർന്നുള്ള ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിക്കണം’

ഇരിട്ടി: സ്കൂൾ കെട്ടിടത്തിന് അടുത്ത് നിന്നും ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യവുമായി കരിക്കോട്ടക്കരി സെൻ്റ്.തോമസ് യുപി സ്കൂൾ. കെട്ടിടത്തോട് ചേർന്നുളള ട്രാൻസ്ഫോർമർ സ്കൂളിൽ നിന്നും പത്തുമീറ്ററിൽ താഴെ അകലം മാത്രമേ ഉള്ളൂ. കുട്ടികൾ കളിക്കുന്നതും മറ്റും ട്രാൻസ്ഫോർമറിൻറെ ഭാഗത്താണ്. അപകട സാദ്ധ്യത ഏറെ ഉള്ളതിനാൽ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.