പേരാവൂർ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച മൺസൂൺ റൺ പുതുമയായി

പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ് മൺസൂൺ റൺ സംഘടിപ്പിച്ചു. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പേരാവൂർ ഡി.വൈ.എസ്.പി എം.പി. ആസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പിആര്‍സി പ്രസിഡന്റ് സൈമണ്‍ മേച്ചേരി അധ്യക്ഷനായി. ചെവിടിക്കുന്ന്, തൊണ്ടിയിൽ വഴി മണത്തണയിൽ സമാപിച്ചു. സമാപന സമ്മേളനം പേരാവൂർ അഗ്നിരക്ഷാ നിലയം ഓഫീസർ കെ. ജിനേഷ് ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ചെയര്‍മാന്‍ തോമസ് ആന്റണി അധ്യക്ഷനായി. കണ്‍വീനര്‍ ടി.വി. ബിജു, സെക്രട്ടറി ഷിജു ആര്യപ്പറമ്പ് , ട്രഷറര്‍ ജെയിംസ് തേക്കനാല്‍, റഫീക്ക് കൊയിലോട്ര, ടോമി ജോസഫ് എന്നിവര്‍ സംസാരിച്ചു. മണത്തണ കുളത്തിൽ പിആർസി അംഗങ്ങളുടെ നീന്തൽ പ്രദർശനവും നടത്തി.