കണ്ണൂർ സർവകലാശാലാ ക്യാമ്പസുകളിൽ സീറ്റൊഴിവ്

Share our post

സീറ്റൊഴിവ്

കണ്ണൂർ: സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ അഞ്ചുവർഷത്തെ ആന്ത്രോപോളജി ഇന്റഗ്രേറ്റഡ്‌ കോഴ്‌സിന്. മൂന്ന്  എസ്.സി സീറ്റുകളും ഒരു എസ്.ടി സീറ്റും ഒഴിവുണ്ട്. യോഗ്യരായവർ 25-7-2025 ന് രാവിലെ 10 മണിക്ക് വകുപ്പ് തലവൻ മുമ്പാകെ സർട്ടിഫിക്കറ്റുകൾസഹിതം ഹാജരാവണം. ഫോൺ: 7306130450.
കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസ്സിൽ എം. എ ഇംഗ്ലീഷിന് അഞ്ച് എസ്.സി, ഒരു എൽ.സി, ഒരു എസ്.ടി സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ 25/07/2025 നു രാവിലെ 10.30 നു വകുപ്പ് തലവൻ മുൻപാകെ അസ്സൽ സെർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2025-26 വർഷത്തിലേക്കുള്ള ത്രിവത്സര എൽ എൽ ബി പ്രവേശനത്തിനു എസ് ടി 2  സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ള  വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 25/07/2025 രാവിലെ 10 മണിക്ക്‌  മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവണം. ഫോൺ:  95672 77063, 62385 49166.

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി ബയോടെക്നോളജി പ്രോഗ്രാമിൽ ഏതാനം സീറ്റുകൾ ഒഴിവുണ്ട്. 50 % മാർക്കിൽ കുറയാത്ത ബി.എസ്.സി ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോകെമിസ്ട്രി/ കെമിസ്ട്രി/ സുവോളജി/ ബോട്ടണി/ പ്ലാന്റ് സയൻസ്/ ലൈഫ് സയൻസ് അല്ലെങ്കിൽ മൈക്രോ ബയോളജി/ബയോടെക്നോളജി ഒരു വിഷയമായി പഠിച്ച മറ്റ് ഏതെങ്കിലും വിഷയം യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 25.07.2025 രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം എസ് സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ഏതാനം സീറ്റ് ഒഴിവുണ്ട്. ബി എസ് സി ലൈഫ് സയൻസ് വിഷയങ്ങൾ /കെമിസ്ട്രി / ഫിസിക്സ് / കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 25.07.2025 രാവിലെ 11:00 മണിക്ക് മുൻപായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9496540524 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!