പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ്: നാളെ വിദ്യാർഥികൾക്ക് ഫലം അറിയാം

Share our post

പ്ലസ് വൺ പ്രവേശനത്തിന് സ്കൂ‌ളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവർക്ക് നാളെ ഫലം അറിയാം. പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റിന് അപേക്ഷിച്ചവരെ ഉൾപ്പെടുത്തിയുള്ള അലോട്മെന്റ് നാളെ(25072025) 10 മണിമുതൽ പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റായ www.hscap.kerala.gov.in  അലോട്മെന്റ് റിസൾട്ട് ലിങ്കിലൂടെ പരിശോധിക്കാം. ട്രാൻസ്ഫർ അലോട്മെന്റിനുശേഷം ബാക്കിവരുന്ന സീറ്റിൽ 30-ന് മെറിറ്റ് അടിസ്ഥാനത്തിൽ തത്സമയ പ്രവേശനം നടത്തും. നാളെ മുതൽ തിങ്കളാഴ്ച‌ വൈകീട്ട് നാലുവരെയാണ് അലോട്മെന്റ് പ്രവേശനത്തിനുള്ള സമയപരിധി. അലോട്മെൻ്റ് ലഭിച്ചവർ നിലവിൽ ചേർന്ന സ്‌കൂളിലെ പ്രിൻസിപ്പലിനെ സമീപിക്കാം. മറ്റൊരു സ്കൂളിൽ അലോട്‌മെന്റ് ലഭിച്ചവർക്ക് ടി.സി, സ്വഭാവസർട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമർപ്പിച്ച മറ്റുരേഖകൾ എന്നിവ സ്കൂൾ അധികൃതർ മടക്കിനൽകും. അലോട്മെന്റ് ലെറ്ററിൻ്റെ പ്രിൻ്റ് സ്കൂളിൽ നിന്നു നൽകും. മറ്റൊരു സ്‌കൂളിൽ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കിൽ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നൽകണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!