പാപ്പിനിശ്ശേരി താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ വാഹന ഗതാഗതം പൂർണമായി നിരോധിച്ചു

പാപ്പിനിശ്ശേരി: പിലാത്തറ പാപ്പിനിശ്ശേരി റോഡിൽ പാപ്പിനിശ്ശേരി താവം മേൽപ്പാലങ്ങളുടെ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 22) രാത്രി 12 മണി മുതൽ ജൂലൈ 24 വരെ പ്രസ്തുത റോഡിൽ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി കണ്ണൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കണ്ണൂർ, പഴയങ്ങാടി, റൂട്ടിൽ ഓടുന്ന ബസുകൾ, പാപ്പിനിശേരി പഴഞ്ചിറ വഴി ഇരിണാവ് റോഡിൽ കയറി താവം മേൽപാലം വരെയും പഴയങ്ങാടി, മാട്ടൂൽ, എട്ടിക്കുളം, പയ്യന്നൂർ, തളിപ്പറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ പഴയങ്ങാടി ഷട്ടിൽ സർവീസ് നടത്തണം.