നാളെ കർക്കിടക വാവ് ബലികർമ്മങ്ങൾ നടക്കുന്നയിടങ്ങൾ

വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലികർമ്മങ്ങൾ നാളെ വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ക്ഷേത്ര പരിസരത്ത് നടക്കും.
ഇക്കരെ കൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ജൂലൈ 24 നു കർക്കിടക വാവിനോടനുബന്ധിച്ചുള്ള ബലികർമ്മങ്ങൾ പുലർച്ചെ അഞ്ചുമണി മുതൽ ആരംഭിക്കും.
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെ ആറിനും ചൊവ്വ ശിവ ക്ഷേത്രത്തിൽ ബലികർമ്മങ്ങൾ പുലർച്ചെ മുതലും ആരംഭിക്കും.
തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ആരംഭിക്കും.
പയ്യാമ്പലത്തും തയ്യിൽ കടപ്പുറത്തും പുലർച്ചെ മുതൽ ബലിതർപ്പണം ഉണ്ടാകും
തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുലർച്ചെ 4 മുതൽ തുടങ്ങും
സമസ്ത കേരള വാര്യർ സമാജം മട്ടന്നൂർ യൂണിറ്റ് പുലർച്ചെ 5.30 മുതൽ 8.30 വരെ കർക്കിടക വാവ് ബലിതർപ്പണത്തിന് കല്ലൂർ ഐക്കുളത്തിൽ സൗകര്യം ഒരുക്കി.
മട്ടന്നൂർ മേറ്റടി ഉറുമ്പേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി തർപ്പണം . രാവിലെ 06.00 മണി മുതൽ
മലപ്പട്ടം അടിച്ചേരി കല്ലോത്ത് ശിവ ക്ഷേത്രത്തിൽ ബലിതർപ്പണം
ക്ഷേത്ര പരിസരത്തെ പുഴക്കരയിൽ രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും.
ചാലോട് ഗോവിന്ദാം വയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ
രാവിലെ 5.30 ന് ക്ഷേത്രക്കടവിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.