പോക്സോ കേസില്‍ ഒന്നാംപ്രതിക്ക് തടവും പിഴയും

തളിപ്പറമ്പ്: പോക്സോ കേസില്‍ ഒന്നാംപ്രതിക്ക് അഞ്ച് വര്‍ഷവും ഒരു മാസവും കഠിനതടവും 21,000 പിഴയും ശിക്ഷ. മൂന്ന് കൂട്ടുപ്രതികളെ വെറുതെവിട്ടു. ഉളിക്കല്‍ വട്ട്യാംതോടിലെ തെരുവപ്പുഴ വീട്ടില്‍ സോണി ജേക്കബ്ബിനെയാണ് (41) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്. രാജേഷ് ശിക്ഷിച്ചത്. രണ്ടാംപ്രതിയും സോണിയുടെ പിതാവുമായ ജേക്കബ് ജോണ്‍ എന്ന ജോണി (67), മാതാവ് അന്നമ്മ ജേക്കബ് എന്ന വല്‍സല (66), വയത്തൂരിലെ കൈപ്പച്ചേരി വീട്ടില്‍ കെ.എ ചന്ദ്രന് (53) എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 2024 ജനുവരി 5 ന് രാത്രിയായിരുന്നു കേസിനാസ്പദസംഭവം.