യു.ഡി.എഫ് പ്രതിഷേധ സംഗമം മാറ്റിവച്ചു.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകള്‍ക്കും മുന്നില്‍ ജൂലൈ 23ന് ബുധനാഴ്ച നടത്താനിരുന്ന യു.ഡി.എഫ് പ്രതിഷേധ സംഗമം മാറ്റിവച്ചു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങ് ആലപ്പുഴയില്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധ സംഗമം മാറ്റി വച്ചതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു.