മാഹിയിൽ ഓഗസ്റ്റ് 11നു പെട്രോൾ പമ്പ് തൊഴിലാളി പണിമുടക്ക്

മാഹി: ശമ്പള വർധനവ് ആവശ്യപ്പെട്ട് നോട്ടിസ് കൊടുത്തിട്ട് നാലുമാസം കഴിഞ്ഞിട്ടും വർധനവ് അനുവദിക്കാനോ അനുരഞ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ ലേബർ ഇൻസ്പെക്ടറോ തയാറാവാത്തതിനാൽ ഓഗസ്റ്റ് 11ന് മാഹിയിൽ പെട്രോൾ പമ്പ് തൊഴിലാളികൾ സൂചനാ പണിമുടക്ക് നടത്തും. സൂചനാ പണിമുടക്കിന് ശേഷവും പ്രശ്നപരിഹാരമായില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്താനും സംയുക്ത തൊഴിലാളി യൂനിയൻ യോഗം തീരുമാനിച്ചു. യോഗത്തിൽ കെ. മോഹനൻ അധ്യക്ഷനായി. ഹാരിസ് പരന്തിരാട്ട്, വി. ജയബാലു, പി.സി പ്രകാശൻ, സത്യൻ കുനിയിൽ, യു. അനീഷ്, കെ.ടി സത്യൻ സംസാരിച്ചു.