പേരാവൂർ ടൗൺ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം

പേരാവൂർ : ടൗൺ ലയൺസ് ക്ലബ് 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം രാജധാനി ഹാളിൽ നടന്നു. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ എ.ജെ. മാത്യു ഉദ്ഘാടനം ചെയ്തു. റീജണൽ ചെയർപേഴ്സൺ സി.കൃഷ്ണൻ, സോൺ ചെയർപേഴ്സൺ വി.പി.സതീശൻ, ടോമി ജോസഫ്, സെബാസ്റ്റ്യൻ വർഗീസ്, കെ. സദാനന്ദൻ, രാജീവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ബേബി സുരേഷ് (പ്രസി.), ജെയിംസ് തേക്കനാൽ( സെക്ര.), ഷാജി കൈതക്കൽ(ട്രഷ.).