പേരാവൂർ മൺസൂൺ റൺ വ്യാഴാഴ്ച

പേരാവൂർ : ഓട്ടം നേട്ടങ്ങള്‍ക്ക് വഴിയാകും എന്ന സന്ദേശവുമായി പേരാവൂര്‍ റണ്ണേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൺസൂൺ റൺ ജൂലൈ 24ന് നടക്കും. വൈകിട്ട് 4ന് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പേരാവൂർ ഡി.വൈ.എസ്.പി എം.പി. ആസാദ് ഫ്ലാഗ് ഓഫ് ചെയ്യും. മണ്‍സൂണ്‍ റണ്‍ 2025ന്റെ ടീ ഷർട്ട് പ്രകാശനം റോബിന്‍സ് ഹാളിൽ പിആര്‍സി പ്രസിഡന്റ് സൈമണ്‍ മേച്ചേരി നിര്‍വഹിച്ചു. പ്രോഗ്രാം ചെയര്മാന് തോമസ് ആന്റണി, കണ്‍വീനര്‍ ടി.വി. ബിജു, സെക്രട്ടറി ഷിജു ആര്യപ്പറമ്പ്, ട്രഷറര്‍ ജെയിംസ് തേക്കനാല്‍, റഫീക്ക് കൊയിലോട്ര, ടോമി ജോസഫ് എന്നിവര്‍ സംസാരിച്ചു.