പാൻ കാർഡിൻ്റെ പേരിൽ വൻ തട്ടിപ്പ്: മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

പാൻ കാർഡിൻ്റെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിൽ മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ്. നവീകരിച്ച ‘പാൻ 2.0’ കാർഡ് വാഗ്ദാനം ചെയ്യുന്നുവെന്ന് പറയുന്ന ഇ-മെയിലുകളെ കുറിച്ചാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. പുതിയ പാൻ കാർഡ് പുറത്തിറക്കിയിട്ടില്ലെന്നും അത്തരം ഇ-മെയിലുകൾ വ്യാജമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സംശയാസ്പദമായ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ആദായ നികുതി വകുപ്പ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.