കിക്ക് ബോക്സിങ്ങിൽ ദേശീയചാമ്പ്യനായി ദീക്ഷിത്

കണ്ണൂർ: കിക്ക് ബോക്‌സിങ് ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണംനേടി ദീക്ഷിത് പ്രവീൺ. ചത്തീസ്‌ഗഡിൽ നടന്ന ദേശീയ കിക്ക്‌ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 86–-91 കിലോ വിഭാഗത്തിലാണ് ദീക്ഷിത് മത്സരിച്ചത്. അബുദാബിയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങും. അച്ഛൻ പ്രവീണിന്റെ താൽപര്യപ്രകാരമാണ് ആയോധനകലയിലേക്ക് ദീക്ഷിത് തിരിഞ്ഞത്. ആഡൂരിലെ ഗുരുപ്രഭ കളരിസംഘത്തിലെ അജേഷ് ഗുരുക്കളിൽനിന്ന് കളരി അഭ്യസിച്ചു. ജില്ലാതലത്തിൽ ചാമ്പ്യനായി. വുഷുവിൽ രണ്ടുതവണ സംസ്ഥാന ചാമ്പ്യനുമായി. 2024ലാണ് കിക്ക് ബോക്‌സിങ്ങിലേക്ക് ചുവടുറപ്പിച്ചത്. കഠിനമായ പരിശീലനത്തിലൂടെ രണ്ടുതവണ സംസ്ഥാനതലത്തിൽ ചാമ്പ്യനായി. ചത്തീസ്‌ഗഡിൽ നടന്ന ദേശീയ മത്സരത്തിൽ സ്വർണം നേടി. ബിബിഎ വിദ്യാർഥിയായ ദീക്ഷിത് സിപിഐ എം ആഡൂർ കനാൽപ്പാലം ബ്രാഞ്ച് അംഗവും ഡിവൈഎഫ്‌ഐ ആഡൂർ സി യൂണിറ്റ് സെക്രട്ടറിയുമാണ്. അമ്മ പി രമ്യ (റെയ്‌ഡ്‌കോ ജീവനക്കാരി). സഹോദരൻ: വൈഷ്‌ണവ് പ്രവീൺ.