പുഴയിൽ ചാടി ആത്മഹത്യ ചെയ്ത അമ്മയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

പഴയങ്ങാടി: ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത അമ്മയോടൊപ്പം കാണാതായിരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി തുടർന്ന ഫയർഫോഴ്സിന്റെ തിരച്ചിലിനൊടുവിലാണ് ഇന്ന് വൈകിട്ട് 4:15 ഓടെ മൂന്ന് വയസുകാരൻ ക്രിഷിവ് രാജ്ൻ്റെ മൃതദേഹം കണ്ടെത്തിയത്. ചെമ്പല്ലിക്കുണ്ടിലെ റെയിൽവേ പാലത്തിനടുത്ത് കണ്ടൽക്കാടുകൾക്കിടയിൽ നിന്നുമാണ് ക്രിഷിവ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസിന്റെ നടപടികൾക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആത്മഹത്യ ചെയ്ത റീമയുടെ മൃതദേഹം ഇന്ന് രാവിലെ വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.