സ്വർണമെഡൽ നേടിയ അമർനാഥിന് സ്വീകരണം

പേരാവൂർ: അന്തർ ദേശീയ ലങ്കാഡി ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ ഇന്ത്യൻ ടീം അംഗം അമർനാഥിന് ഡിവൈഎഫ്ഐ നാല്പാടി യൂണിറ്റ് സ്വീകരണവും അനുമോദനവും നല്കി.കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം.റിജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അതുൽദാസ് അധ്യക്ഷനായി. സെക്രട്ടറി ജസ്റ്റിൻ, ബ്ലോക്ക് കമ്മിറ്റി അംഗം ചന്ദ്രജിത്ത്, മേഖല കമ്മിറ്റി അംഗം വിപിൻ, സിപിഎം നിടുംപൊയിൽ ലോക്കൽ കമ്മിറ്റി അംഗം എ.പി. ധനേഷ് എന്നിവർ സംസാരിച്ചു.