സംസ്ഥാന കര്‍ഷക അവാര്‍ഡ്: 23 വരെ അപേക്ഷിക്കാം

Share our post

തിരുവനന്തപുരം: കാര്‍ഷികോല്‍പാദന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന കര്‍ഷക അവാര്‍ഡിന് ജൂലൈ 23 വരെ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷം നല്‍കിയ 40 വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ക്ക് പുറമെ പുതുതായി ആറ് വിഭാഗങ്ങളില്‍ കൂടി ഇത്തവണ പുരസ്‌കാരം നല്‍കും. ഭിന്നശേഷിക്കാരായ കര്‍ഷകര്‍, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പാക്കുന്ന കൃഷിഭവന്‍, മികച്ച പ്രവര്‍ത്തനം നടത്തിയ കൃഷി ജോയിന്റ് ഡയറക്ടര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷി എഞ്ചിനീയര്‍ എന്നിങ്ങനെയാണ് പുതുതായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍. കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മുഖേന നല്‍കുന്ന അവാര്‍ഡിന് കര്‍ഷകര്‍ക്ക് അതത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ഫോമിനൊപ്പം കൃഷിഭൂമിയുടെ രേഖകളും നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളും സമര്‍പ്പിക്കണം. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും www.keralaagriculture.gov.in ല്‍ ലഭിക്കും. ഓരോ വിഭാഗങ്ങളിലും അവാര്‍ഡിനായി തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് കര്‍ഷകദിനമായ ചിങ്ങം ഒന്നിന് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!