സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 25 മുതല്‍ 31 വരെ പൊതുവിദ്യഭ്യാസ ഓഫീസര്‍മാര്‍ മുഴുവന്‍ സ്‌കൂളുകളിലും പരിശോധന നടത്തും. ഒരു ജില്ലയില്‍ ഏഴുസംഘങ്ങളാണ് പരിശോധന നടത്തുക. പരിശോധന നിരീക്ഷിക്കാന്‍ വിദ്യഭ്യാസവകുപ്പിന്റെ വിജിലന്‍സ് സംഘത്തേയും നിയോഗിക്കും. അടുത്ത മാസം പന്ത്രണ്ടിന് ചേരുന്ന സുരക്ഷാസമിതി യോഗത്തില്‍ പരിശോധനാറിപ്പോര്‍ട്ട് അവതരിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അടുത്ത മാസം പന്ത്രണ്ടിന് ചേരുന്ന സുരക്ഷാസമിതി യോഗത്തിൽ പരിശോധനാ റിപ്പോർട്ട് അവതരിപ്പിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.കൊല്ലം തേവലക്കരയില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ രക്ഷിതാക്കളില്‍ ഒരാള്‍ക്ക് ജോലി നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ദിവസവും വകുപ്പിന്റെയും മന്ത്രിയുടെയും ഒക്കെ നിര്‍ദ്ദേശപ്രകാരം 10 ലക്ഷം രൂപ കൊടുക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചു എന്ന് അറിയുന്നു. ആ കുടുംബത്തിന്റെ അവസ്ഥ പോയി കണ്ടാല്‍ എല്ലാവര്‍ക്കും അറിയാം. അത്രകണ്ട് വിഷമകരമായ അവസ്ഥയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് ഉള്‍പ്പെടുത്തിക്കൊണ്ട് ആ കുടുംബത്തിന് വീട് വെച്ച് നല്‍കും. 20 ലക്ഷം രൂപ ചെലവിടാനാണ് ഉദ്ദേശിക്കുന്നത് – അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!