മുഴപ്പിലങ്ങട് ദേശീയപാതയിൽ അപകടം; യുവാവ് മരിച്ചു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാടിനടുത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മാപ്പിള യുപി സ്കൂളിന് സമീപത്തെ ആലക്കണ്ടി ഹൗസിൽ എ സാരംഗ് ( 24) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി 11.15 മണിയോടെയായിരുന്നു സംഭവം. മുഴപ്പിലങ്ങാട്ട് യൂത്തിന് സമീപത്താണ് അപകടമുണ്ടായത്. കെ എൽ13 എടി 6706 നമ്പർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു. റോഡിൽ വീണു കിടക്കുന്നത് കണ്ടതിനെ തുടർന്ന് സമീപത്തുള്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: മഹേഷ്. അമ്മ: ആലക്കണ്ടി സീമ. സഹോദരൻ: സാരവ്.