സ്വകാര്യ ബസ് സമരം ചൊവ്വാഴ്ച മുതൽ

Share our post

കണ്ണൂർ: സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതി 22നു ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക് ബസ്‌ സർവീസ് നിർത്തിവെക്കും. ദീർഘദൂര, ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള പെർമിറ്റുകൾ എല്ലാം അതേപടി പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക്‌ ഉയർത്തുക, ഇചലാൻ വഴി അനാവശ്യ പിഴ ഈടാക്കുന്നത് ഒഴിവാക്കുക, ബസിൽ ഫെറ്റിഗോ ഡിറ്റക്ഷൻ ക്യാമറ ഘടിപ്പിക്കണമെന്ന ഉത്തരവ് പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് ബസ് ഉടമകൾ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!