ഷാർജയിൽ മലയാളി യുവതി ഫ്ളാറ്റിൽ മരിച്ച നിലയിൽ

ഷാർജ : യു.എ.ഇയിലെ ഷാർജയിൽ മലയാളി യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ശേഖറി(30)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജ റോളപാർക്കിന് സമീപത്തെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടത്. ദുബൈയിൽ കോൺട്രാക്ടിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സതീഷ് ശങ്കറിന്റെ ഭാര്യയാണ്.ഭർത്താവ് സതീഷ് നിരന്തരമായി ഉപദ്രവിക്കാറുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് മരണം. പത്തുവയസുകാരി മകൾ നാട്ടിൽ പഠിക്കുകയാണ്. മരണത്തിൽ ഷാർജ പൊലീസ് അന്വേഷണം ആരംഭിച്ചു.