ആർ.ടി ഓഫീസുകളിൽ ഗൂ​ഗിൾ പേ വഴി കൈക്കൂലി ഇടപാട്; ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തി ഓപ്പറേഷൻ ക്ലീൻ വീൽസ്

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫീസുകളിൽ ​ഗൂ​ഗിൾ പേ വഴി വൻ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തി വിജിലൻസ്. 21 ഉദ്യോ​ഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. ഏജന്റുമാരിൽ നിന്നാണ് ഉദ്യോ​ഗസ്ഥർ ഈ പണം കൈപ്പറ്റിയത്. ​ഗൂ​ഗിൾ പേ വഴി നടന്ന പണമിടപ്പാടിന്റെ സ്ക്രീൻഷോട്ടുകൾ മാതൃഭൂമി ന്യൂസിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിൽ വിജിലൻസ് സംഘം അന്വേഷണം നടത്തി. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് നീണ്ടു. ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിൽ വിജിലൻസ് സംഘം അന്വേഷണം നടത്തി. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് നീണ്ടു.
7,84,598 രൂപ ​ഗൂ​ഗിൾ പേ വഴി ഉദ്യോ​ഗസ്ഥർ അനധികൃതമായി പണം സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തി. ഏജന്റുമാരിൽ നിന്ന് വിജിലൻസ് സംഘം 1,40,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ കൈക്കൂലി തുക ഇനിയും ഉയരുമെന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!