മുറി ബുക്കിങ്, കാര്‍, വായ്പ…ഓണ്‍ലൈന്‍ തട്ടിപ്പ് തുടരുന്നു

Share our post

ക​ണ്ണൂ​ര്‍: ഓ​ണ്‍ലൈ​ന്‍ വ​ഴി മു​റി ബു​ക്ക് ചെ​യ്ത ആ​ള്‍ക്ക് പ​ണം ന​ഷ്ട​പ്പെ​ട്ടു. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ 39,513 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്. ഷെ​യ​ര്‍ ട്രേ​ഡി​ങി​നാ​യി ത​ട്ടി​പ്പു​കാ​രു​ടെ വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണ​മ​യ​ച്ചു ന​ല്‍കി​യ എ​ട​ക്കാ​ടെ യു​വ​തി​യു​ടെ 70,000 രൂ​പ​യും ന്യൂ​മാ​ഹി​യി​ലെ യു​വാ​വി​ന് 14,088 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. വ്യാ​ജ വെ​ബ്‌​സൈ​റ്റി​ലെ പ​ര​സ്യം ക​ണ്ട് മാ​ജി​ക് ബ്രി​ക്‌​സ് എ​ന്ന ഉ​ല്‍പ​ന്ന​ത്തി​ന് ഓ​ര്‍ഡ​ര്‍ ചെ​യ്ത ക​ണ്ണൂ​ര്‍ ടൗ​ൺ സ്വ​ദേ​ശി​യു​ടെ 1,49,999 രൂ​പ​യും ക​വ​ര്‍ന്നു.ക്രെ​ഡി​റ്റ് കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി മ​ട്ട​ന്നൂ​രി​ലെ യു​വാ​വി​ന്റെ 79,000 രൂ​പ ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പു​കാ​ര്‍ ക​വ​ര്‍ന്നു. മു​ണ്ട​യാ​ടെ യു​വാ​വി​ന്റെ 59,610 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. വെ​ബ്‌​സൈ​റ്റി​ല്‍ പ്രോ​ട്ടീ​ന്‍ പൗ​ഡ​ര്‍ ഓ​ര്‍ഡ​ര്‍ ചെ​യ്ത​ത് പ്ര​കാ​രം പ​ണം അ​യ​ച്ചു ന​ല്‍കു​ക​യാ​യി​രു​ന്നു. ഫെ​യ്‌​സ്ബു​ക്കി​ല്‍ പ​ര​സ്യം ക​ണ്ട് കാ​ര്‍ വാ​ങ്ങു​ന്ന​തി​ന് അ​ഡ്വാ​ന്‍സാ​യി 23,000 രൂ​പ അ​യ​ച്ചു ന​ല്‍കി​യ ച​ക്ക​ര​ക്ക​ല്ലി​ലെ യു​വാ​വും ത​ട്ടി​പ്പി​നി​ര​യാ​യി.പാ​നൂ​ർ സ്വ​ദേ​ശി​യെ ഓ​ണ്‍ലൈ​ന്‍ വാ​യ്പ ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പി​ല്‍പെ​ടു​ത്തി​യ​ത്. 17,486 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഫെ​യ്‌​സ്ബു​ക്കി​ല്‍ സ്‌​ക്രീ​ന്‍ഷോ​ട്ട് ച​ല​ഞ്ചി​ല്‍ സ​മ്മാ​നം ല​ഭി​ച്ച വ​ള​പ​ട്ട​ണ​ത്തെ യു​വാ​വി​ന്റെ 7,000 രൂ​പ ത​ട്ടി​യെ​ടു​ത്തു. ര​ജി​സ്‌​ട്രേ​ഷ​ന്റെ​യും കൊ​റി​യ​റി​ന്റെ​യും ഫീ​സാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് തു​ക ത​ട്ടി​യെ​ടു​ത്ത​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!