ബലിതർപ്പണത്തിന് പാക്കേജ് ഒരുക്കി കെഎസ്ആർടിസി

കണ്ണൂർ: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് പാപനാശിനി തോടിന്റെ തീരത്ത് ബലി തർപ്പണത്തിന് പാക്കേജ് ഒരുക്കി കെഎസ്ആർടിസി. കർക്കടക വാവുബലി ദിവസം പുലർച്ചെ മുതൽ ഉച്ച വരെയാണ് ബലി തർപ്പണ സമയം. 23-ന് വൈകീട്ട് ആറിന് കണ്ണൂരിൽ നിന്നും പുറപ്പെട്ട് കുറുവയിൽ താമസിച്ച് പുലർച്ചെ തിരുനെല്ലിയിലേക്ക് പുറപ്പെട്ട് കർമങ്ങളെല്ലാം നിർവഹിച്ച് ഉച്ചയോടെ കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ്. ഫോൺ: 9497007857, 8089463675.