പന്നി വളർത്തൽ പരിശീലന ക്ലാസ്

കണ്ണൂർ: കക്കാട് റോഡിൽ പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൽ ജൂലൈ 22, 23 തീയതികളിൽ രാവിലെ 10.15 മുതൽ വൈകുന്നേരം അഞ്ച് വരെ പന്നി വളർത്തൽ വിഷയത്തിൽ പരിശീലന ക്ലാസ് നടത്തും. താൽപര്യമുള്ളവർ ജൂലൈ 21 ന് വൈകീട്ട് നാലിനകം പരിശീലന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2763473.