ഇവിടെയുണ്ട്‌ വിഷമില്ലാത്ത പുതിനയില

Share our post

കണ്ണൂർ: രുചിയും മണവും കൂട്ടാൻ വിഷരഹിതമായ പുതിനയിലകൾ മട്ടുപ്പാവിൽ കൃഷി ചെയ്യുകയാണ്‌ നാറാത്തെ എം ആയിഷ. ഇരുനൂറിലധികം ഗ്രോബാഗുകളിലാണ്‌ പുതിന കൃഷി ചെയ്യുന്നത്‌. ഉൽപ്പാദിപ്പിക്കുന്ന പുതിന പ്രാദേശിക വിപണിയിലും കൃഷിഭവൻ ആഴ്ചച്ചന്തയിലും വിൽപന നടത്തുകയാണ്‌. പുതിന തൈകളും വിൽപന നടത്തുന്നുണ്ട്. നാറാത്ത് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പുകൾക്ക് 1000 പുതിന തൈകൾ വിതരണംചെയ്‌തു. കൃഷി വകുപ്പിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ മൂല്യവർധന കൃഷിക്കൂട്ടങ്ങളുടെ പ്രോത്സാഹനത്തിനായി പുതിന ഇലയിൽനിന്ന്‌ പുതിന പൊടി ഉൽപ്പാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത്‌ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 2000 മൺചട്ടികളിൽ പുതിന തൈവിതരണം നടത്താനും പഞ്ചായത്ത്‌ ലക്ഷ്യമിടുന്നു. ഇതിനായി നാലുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഔഷധ സസ്യമായ പുതിനയിൽനിന്ന്‌ മെന്തോൾ എന്ന തൈലം ഉൽപ്പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ നാറാത്ത്‌ പഞ്ചായത്ത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!