യു.എം.സി പേരാവൂർ യൂണിറ്റിലെ നാല് ഭാരവാഹികൾ സംഘടന വിട്ട് ഏകോപന സമിതിയിൽ ചേർന്നു

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റിലെ നാല് പ്രധാന ഭാരവാഹികൾ സംഘടന വിട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗത്വമെടുത്തു. യു.എം.സി പേരാവൂർ യൂണിറ്റ് വർക്കിംങ്ങ് പ്രസിഡൻറ് വി.കെ.വിനേശൻ(സായ് ഓഫ്സെറ്റ് പ്രസ്സ് ), യൂണിറ്റ് വൈസ്.പ്രസിഡൻറ് മധു നന്ത്യത്ത്( നന്ത്യത്ത് ഓട്ടോമൊബൈൽസ്), യൂണിറ്റ് സെക്രട്ടറിമാരായ സനിൽ കാനത്തായി(കെ.ആർ. ട്രേഡേഴ്സ് ), ടി.മനീഷ്(ധന്യ സ്റ്റോഴ്സ് ) എന്നിവരും യൂണിറ്റംഗം ടി.രജീഷുമാണ്(ഹോം സെൻ്റർ) ഇന്ന് ഏകോപന സമിതിയിൽ അംഗത്വമെടുത്തത്. മാതൃസംഘടനയിൽ തിരിച്ചെത്തിയ അംഗങ്ങളെ ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.കെ.രാമചന്ദ്രൻ്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് സ്വീകരിച്ചു. എസ്.ബഷീർ, പള്ളിക്കുടിയിൽ ജോസ്, സുനിത്ത് ഫിലിപ്പ്, പി.പുരുഷോത്തമൻ, സുരേന്ദ്രൻ സോയ തുടങ്ങിയവർ സംസാരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പേർ യു.എം.സി വിട്ട് ഏകോപന സമിതിയിൽ ചേരുമെന്നും ഭാരവാഹികൾ പറഞ്ഞു.