കണ്ണൂർ ജയിലിലുള്ള ടി.പി.വധക്കേസ് പ്രതി കെ.കെ കൃഷ്ണൻ അന്തരിച്ചു

കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയും സിപിഎം നേതാവുമായിരുന്ന ഏറാമല പഞ്ചായത്തിലെ തട്ടോളിക്കര കെ കെ കൃഷ്ണൻ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തിന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.സി പി എം ഒഞ്ചിയം മുൻഏരിയാ കമ്മിറ്റി അംഗവും വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു. ടി.പി വധക്കേസ് പത്താം പ്രതിയായ കെ കെ കൃഷ്ണൻ ജീവപര്യന്തം തടവിന് സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഭാര്യ: യശോദ. മക്കൾ: സുസ്മിത( സഹകരണവകുപ്പ് എ ആർ ഓഫീസ് വടകര), സുമേഷ്( അസി. മാനേജർ കെ എസ് എഫ് ഇ വടകര), സുജീഷ് (സോഫ്റ്റ് വെയർ എഞ്ചിനിയർ).മരുമക്കൾ: മനോജൻ പി പി (കേരള ബാങ്ക് നാദാപുരം), രനിഷ, പ്രിയ
സഹോദരങ്ങൾ: മാത, പരേതരായ കുഞ്ഞിക്കണ്ണൻ, ചാത്തു, ഗോപാലൻ, കണാരൻ . സംസ്കാരം പിന്നീട്.