മികച്ച എൻഎസ്എസ് യൂണിറ്റുകൾക്ക് പീപ്പിൾസ് അവാർഡ്

പുതിയതായി വായനശാലകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന എൻഎസ്എസ് യൂണിറ്റുകളെ പ്രോൽസാഹിപ്പിക്കുന്ന പീപ്പിൾസ് അവാർഡ് ജൂലൈ 17 ന് രാവിലെ 9.30ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ സമ്മാനിക്കും. എഴുത്തുകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. പീപ്പിൾസ് മിഷൻ ചെയർമാൻ കൂടിയായ വി ശിവദാസൻ എംപി ആധ്യക്ഷനാകും. മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട കാസർഗോഡ് ജില്ലയിലെ വള്ളിയോടൻ കേളു നായർ സ്മാരക ഹയർ സെക്കന്ററി സ്കൂൾ വരക്കാട് എച്ച്എസ്എസ് യൂണിറ്റും കണ്ണൂർ ജില്ലയിലെ പാല ഗവ എച്ച്എസ്എസ് യൂണിറ്റും അവാർഡുകൾ ഏറ്റുവാങ്ങും. കൂടാതെ കണ്ണൂർ ജില്ലയിലെ ടാഗോർ മെമ്മോറിയൽ എച്ച് എസ് എസ് വെള്ളോറയും, വയനാട് ജില്ലയിലെ വടുവൻചാൽ എച്ച്എസ്എസും പ്രത്യേക പുരസ്കാരം ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെകെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, എൻഎസ്എസ് ജോ. ഡയറക്ടർ ഡോ. ഷാജിത എസ്, ലൈബ്രറി കൗൺസിൽ സെക്രട്ടറി പികെ വിജയൻ എന്നിവർ സംസാരിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ തുടങ്ങിയവരും പങ്കെടുക്കും.