കുട്ടിക്ക് അഞ്ചുവയസ്സു തികഞ്ഞോ? ആധാര്‍ പുതുക്കണം; ഇല്ലെങ്കില്‍ അസാധുവാകും

ന്യൂഡല്‍ഹി: കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലെങ്കില്‍ അസാധുവാകുമെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ ഏഴുവയസ് കഴിഞ്ഞും പുതുക്കിയില്ലെങ്കിലാണ് അസാധുവാകുക. രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടിയുടെ വിവരങ്ങള്‍ ആധാര്‍ സേവാ കേന്ദ്രത്തിലോ അക്ഷയകേന്ദ്രങ്ങളിലോ എത്തി ആധാര്‍ അപ്ഡേറ്റ് ചെയ്യാമെന്ന് ഐടി മന്ത്രാലയം അറിയിച്ചു. കുട്ടിക്ക് അഞ്ചുവയസ്സ് തികയുമ്പോള്‍ അവരുടെ ആധാറില്‍ കണ്ണ്, വിരലടയാളം, ഫോട്ടോ എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഏഴുവയസിനുശേഷവും ആധാര്‍ അപ്ഡേഷന് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കും. ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് മെസേജ് അയച്ചു വരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.