ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

Share our post

കണ്ണൂർ: ഒണ്ടേൻ റോഡ് ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ബേക്കറി ആൻഡ് കൺഫെക്ഷനറി വിഭാഗങ്ങളിൽ ഡെമോൺസ്‌ട്രേറ്റർ തസ്തികയിൽ ഓരോ ഒഴിവാണുള്ളത്. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് മൂന്നുവർഷ ഹോട്ടൽ മാനേജ്‌മെന്റ് ഡിപ്ലോമ / ഡിഗ്രി, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ ലക്ചറർ, ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിങ് ലക്ചറർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളുണ്ട് . അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം, അനുബന്ധ വിഷയത്തിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ നേരിട്ടോ ഇമെയിൽ മുഖേനയോ ജൂലൈ 22 വൈകിട്ട് നാലിന് മുൻപ് ഗവ.ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിൽ ലഭിക്കണം.ഇ മെയിൽ –fcikannur1 @gmail.com .ഫോൺ: 0497-2706904.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!