പി.എസ്.സി : വിവിധ തസ്തികകളിലേക്ക് ചുരുക്കപട്ടിക

പി.എസ്.സി വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നു.
▪️തസ്തികകൾ
1.മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി (കാറ്റഗറി നമ്പർ 124/2024)
2.കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (സീനിയർ) (കാറ്റഗറി നമ്പർ 507/2024)
3.കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് (കാറ്റഗറി നമ്പർ 127/2024)
4.കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (കന്നട) (കാറ്റഗറി നമ്പർ 608/2024)
5.ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കെമിക്കൽ ഇൻസ്പെക്ടർ/ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ) (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 143/2024)
6.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എഞ്ചിനീയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 240/2024)
7.കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സിവിൽ സബ് എഞ്ചിനീയർ (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 516/2024)
▪️താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
1.പൊതുമരാമത്ത്/ജലസേചന വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 579/2024)
2.തദ്ദേശസ്വയംഭരണ വകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ് ഗ്രൂപ്പ് (എ) സിവിൽ വിങ്) ഒന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ (കാറ്റഗറി നമ്പർ 584/2024)
3.വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023)
4.മലപ്പുറം, പാലക്കാട് ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 203/2024, 530/2024)
5.കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ (സിവിൽ) (പട്ടികജാതി) (കാറ്റഗറി നമ്പർ 52/2024).
▪️അഭിമുഖം
കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 521/2023) തസ്തികയിലേക്ക് ജൂലൈ 22, 23, 25 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ എൽആർ1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
▪️പ്രമാണപരിശോധന
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ (കാറ്റഗറി നമ്പർ 129/2023) തസ്തികയിലേക്ക് ജൂലൈ 17 ന് രാവിലെ 10.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2 എ വിഭാഗവുമായി ബന്ധപ്പെടണം(0471 2546447).