കാഞ്ഞിലേരി സ്വദേശി ആലക്കോട് മരിച്ച നിലയിൽ

ആലക്കോട്: മട്ടന്നൂർ കാഞ്ഞിലേരി സ്വദേശിയായ യുവാവ് ആലക്കോട് തൂങ്ങിമരിച്ചു. കാഞ്ഞിലേരി പറമ്പിൽ ശ്രീരാഗം വീട്ടില്‍ പി.കെ.ശ്രീധരന്-ചന്ദ്രിക ദമ്പതികളുടെ മകന് പി.കെ.നിനില് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി 10.15 ഓടെ ആലക്കോട് പഞ്ചായത്ത് ഓഫീസിന് പിറകിലെ വാടക ക്വാര്‍ട്ടേഴ്സിലെ റൂമില്‍ ജനലില്‍ ലുങ്കി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആലക്കോട് ടൗണില്‍ ഓപ്റ്റിക്കല്‍ കേബിള്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജിന്‍ഷ. സഹോദരന്: ശ്രീരാഗ്.