കണ്ണൂർ സർവകലാശാലാ വാർത്ത

Share our post

FYUGP / FYIMP പ്രവേശനം-  SC/ST/PwBD സ്പെഷ്യൽ അലോട്മെന്‍റ്   

കണ്ണൂർ: സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും, പഠനവകുപ്പുകളിലെ അഞ്ച് വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും   SC/ST/PWBD വിദ്യാർത്ഥികൾക്കായുള്ള സ്പെഷ്യൽ അലോട്ട്മെന്റ് 16/07/2025 ന് നടത്തും.

SC/ST/PwBD വിഭാഗത്തിൽപ്പെട്ട ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്ക് 15/07/2025 വരെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ അവസരമുണ്ട്.

മേൽ പറഞ്ഞ വിഭാഗങ്ങളിൽപ്പെട്ട, നിലവിൽ അലോട്മെന്റിൽ നിന്നും പുറത്തായ വിദ്യാർത്ഥികൾ  സ്പെഷ്യൽ അലോട്ട്മെന്റിൽ പരിഗണിക്കപ്പെടുന്നതിനായി Correction/Re-consideration ഫീസ് ഇനത്തിൽ Rs. 200/- ഒടുക്കിയ രസീത് സഹിതം,  ugdoa@kannuruniv.ac.in എന്ന ഐ,ഡിയിലേക്ക് ഇ-മെയിൽ ചെയ്യേണ്ടതാണ്.  Correction/Re-consideration ഇനത്തിൽ ഫീസ് മുൻപ് അടച്ച വിദ്യാർത്ഥികൾ രണ്ടാമതും ഫീസ് അടക്കേണ്ടതില്ല (ആദ്യം അടച്ച  കറക്ഷൻ ഫീസിന്റെ രസീത് ഇ-മെയിൽ ചെയ്യാവുന്നതാണ്). മാനേജ്‌മെന്റ് ക്വാട്ട വഴി അപേഷിച്ചവരെയും പ്രവേശനം നേടിയവരെയും അലോട്മെന്റിൽ ഉൾപ്പെടുത്തും. അലോട്മെന്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഓപ്‌ഷനുകൾ എഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യവും ലഭ്യമായിരിക്കും.

സ്പെഷ്യൽ അലോട്ട്മെന്‍റിൽ ആദ്യമായി അലോട്ട്മെന്‍റ് ലഭിച്ചവർ, തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത്  SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കണം. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ്  നഷ്ടമാവും.  അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവേശനത്തിനായി 17.07.2025, 18.07.2025 തിയ്യതികളിൽ  കോളേജുകളിൽ ഹാജരാകണം.

ആദ്യ മൂന്ന് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. സംശയങ്ങൾക്ക് ഫോൺ/ഇ-മെയിൽ മുഖാന്തിരം മാത്രം ബന്ധപ്പെടുക. ഹെൽപ്പ് ലൈൻ നമ്പർ – 7356948230
E-mail id: ugdoa@kannuruniv.ac.in
website: admission.kannuruniversity.ac.in


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!