82 സ്വകാര്യ നഴ്സിങ് കോളജുകളിൽ 10% ഫീസ് വർധന

തിരുവനന്തപുരം മാനേജ്മെൻ്റ അസോസിയേഷനുകളിൽ അം ഗത്വമുള്ള 82 സ്വകാര്യ നഴ്സിങ് കോളജുകളിൽ പുതിയ അധ്യയ നവർഷം 10% ഫീസ് വർധിപ്പിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഫീ റഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവ്. പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേ ഷൻ, ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ എന്നിവയു ടെ ഭാഗമായ 82 കോളജുകൾ ക്കാണ് ഉത്തരവു ബാധകം. അസോസിയേഷനിൽ നിന്ന് അടുത്തിടെ പുറത്തുപോയ 2 കോളജുകൾക്ക് ഉത്തരവിന്റെ ഫലം ലഭിക്കില്ല. സംസ്ഥാനത്ത് 124 സ്വകാര്യ നഴ്സിങ് കോളജുകൾ ഉണ്ട്. സിംഗിൾ മാനേജ്മെ ന്റ് കോളജുകളുടെ ഫീസ് വർധി പ്പിക്കണമെങ്കിൽ കമ്മിറ്റിയെ സമീപിക്കണം. ഇതിന് 3 വർഷ ത്തെ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ഹാജരാക്കുന്നതാ ണു പ്രധാന വ്യവസ്ഥ.മാനേജ്മെന്റുകളുടെ കോളജു കളിൽ സർക്കാർ പ്രവേശനം നട ത്തുന്ന 50% സീറ്റിലും മാനേ ജ്മെൻ്റുകൾ പ്രവേശനം നടത്തു ന്ന 35% സീറ്റിലും ബിഎസ്സി നഴ്സിങ്ങിനും പോസ്റ്റ് ബേസി ക് നഴ്സിങ്ങിനും നിലവിൽ 73,025 രൂപയാണ് ട്യൂഷൻ ഫീ സ്. ഇനി ഇത് 80,328 രൂപയാ കും. എൻആർഐ ക്വോട്ടയിലെ 15% സീറ്റിലെ ഫീസ് 95,000 രൂപ യിൽ നിന്ന് 1,04,500 രൂപയായി ഉയരും. സ്പെഷൽ ഫീസ് 21,800 രൂപ യായിരുന്നത് 23,980 രൂപയാകും. രണ്ടാം വർഷ വിദ്യാർഥികളുടെ സ്പെഷൽ ഫീസ് 19,300 എന്നതിൽനിന്ന് 21,230 രൂപയാകുമെ ന്ന് കമ്മിറ്റി വ്യക്തമാക്കി. എംഎ സ്സി നഴ്സിങ് കോഴ്സിന്റെ ട്യൂഷൻ ഫീസ് ഒരു ലക്ഷം രൂപ യിൽനിന്ന് 1.10 ലക്ഷം രൂപയാ യും സ്പെഷൽ ഫീസ് 50,000 രൂ പയിൽ നിന്ന് 55,000 രൂപയായും വർധിക്കും.