ഐപാക്സ് മൂന്നാമത് ഷോറൂം പേരാവൂരിൽ; ഉദ്ഘാടനം ജൂലായ് 11 വെള്ളിയാഴ്ച

പേരാവൂർ: ഐ ഫോണിൻ്റെയും ആൻഡ്രോയിൻ്റെയും വമ്പിച്ച കളക്ഷനുമായി ഐപാക്സ് മൂന്നാമത് ഷോറൂം പേരാവൂരിൽ ജൂലായ് 11 വെള്ളിയാഴ്ച പ്രവർത്തനം തുടങ്ങും. രാവിലെ 10ന് സയ്യിദ് സഫ്വാൻ തങ്ങൾ ഉദ്ഘാടനം നിർവഹിക്കും. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയാവും. ഉദ്ഘാടന ദിവസം ആദ്യം ഷോറൂം സന്ദർശിക്കുന്ന 200 പേർക്ക് ഒരു രൂപയ്ക്ക് എയർപോഡ് ലഭിക്കും. കൂടാതെ വിവിധ സമ്മാനങ്ങളും.മൊബൈൽ ഫോൺ ലൈവ് സർവീസ് ഷോറൂമിൽ ലഭ്യമാണ്. സീറോ ഡൗൺ പെയ്മെൻറിൽ സീറോ ഇൻ്ററസ്റ്റിൽ രണ്ടു വർഷത്തേക്ക് ഇ.എം.ഐ പദ്ധതിയിൽ എതു കമ്പനിയുടെയും ഫോൺ ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, വാർഡ് മെമ്പർ എം. ഷൈലജ, ടൗൺ വാർഡ് മെമ്പർ റജീന സിറാജ്, പഞ്ചായത്ത് മെമ്പർ ബേബി സോജ, കെ. സി സനിൽകുമാർ, അഡ്വ.സി. ഷഫീർ, സിറാജ് പൂക്കോത്ത്, മൂസ മൗലവി, പുരുഷോത്തമൻ നമ്പൂതിരി, രഞ്ജിത്ത് പെരുമ്പള്ളിക്കുന്നേൽ, വ്യാപാരി നേതാക്കളായ ഷബി നന്ത്യത്ത്, കെ. കെ. രാമചന്ദ്രൻ, ഷിനോജ് നരിതൂക്കിൽ എന്നിവർ സംബന്ധിക്കും. പത്രസമ്മേളനത്തിൽ ഐപാക്ക്സ് ചെയർമാൻ പി. കെ. ഉമ്മർ, മാനേജിങ് ഡയറക്ടർ പി.കെ.മുബാഷ്, ജനറൽ മാനേജർ അബൂബക്കർ ഷാഫി, സ്റ്റോർ മാനേജർ പി.കെ.ശരീഫ് എന്നിവർ സംബന്ധിച്ചു.