ജില്ലാതല അറിയിപ്പുകൾ

Share our post

യു.ജി, പി.ജി കോഴ്‌സുകൾ

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ യുജിസി-ഡിഇബി അംഗീകൃത നാല് / മൂന്ന് വർഷ യുജി, രണ്ട് വർഷ പി.ജി, സർട്ടിഫിക്കറ്റ് പ്രോഗ്രാം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. http:// stp.sgou.ac.in ലിങ്ക് വഴി സെപ്തംബർ 10 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www. sgou.ac.in, ഇ മെയിൽ: admission25@sgou.ac.in, ഫോൺ: 9188909901, 9188909902, 9188909903

കെൽട്രോൺ സ്‌പോട്ട് അഡ്മിഷൻ

കെൽട്രോണിന്റെ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ് കോഴ്‌സുകളിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുളളവർക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള നോളജ് സെന്ററിൽ ബന്ധപ്പെടാം. ഫോൺ: 9072592412, 9072592416

ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്

എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് പ്രോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. https:// app.srccc.in/register എന്ന ലിങ്കിലൂടെ ജൂലൈ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9961323322, 7012449076

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വകുപ്പിൽ ഇ.ഇ ലാബിലേക്ക് കെമിക്കൽ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 15 ന് ഉച്ചയ്ക്ക് 12 മണിവരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.gcek.ac.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2780226


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!