എസ്എഫ്ഐ പഠിപ്പ് മുടക്കിനിടെ സ്കൂളിലെ പാചകക്കാരിയെ മർദ്ദിച്ചതായി പരാതി; സംഭവം മണത്തണയിൽ

പേരാവൂർ: എസ്എഫ്ഐ പഠിപ്പ് മുടക്കിനിടെ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിയ സമരാനുകൂലികൾ സ്കൂളിലെ പാചകക്കാരിയെ മർദിച്ചതായി പരാതി. മണത്തണ ശ്രീവത്സത്തിൽ ചോടത്ത് വസന്തയാണ് ( 53), സമരാനുകൂലിയായ അക്ഷയ മനോജ് മർദ്ദിച്ചതായി പേരാവൂർ പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. സ്കൂളിലെ പാചകപ്പുരയിൽ കയറിയ സമരാനുകൂലികൾ വസന്തയെ കയ്യേറ്റം ശ്രമിച്ചതായും വസന്തയുടെ കൈക്ക് പരിക്കേറ്റതായുമാണ് പരാതി. വസന്തയുടെ കൈയിൽ പിടിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന അരി തട്ടി മറിക്കുകയും ചെയ്തുവെന്നും പരാതിയുണ്ട്. വസന്ത പേരാവൂർ താലൂക്കാസ്പത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പേരാവൂർ പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങി.