വളപട്ടണം കക്കുളങ്ങര പള്ളി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

വളപട്ടണം: കക്കുളങ്ങര പള്ളി കുളത്തിൽ കുളിക്കവെ മുങ്ങി അത്യസന്ന നിലയിലായ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അഴീക്കലിലെ മനാഫിൻ്റെ മകൻ സമദാണ് (15) മരണപ്പെട്ടത്. വളപട്ടണം ഹൈസ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു.