കൊട്ടിയൂർ ഉത്സവം: കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് വരുമാനം 1.20 കോടി

കണ്ണൂർ: കൊട്ടിയൂർ ഉത്സവത്തിന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തിയതിലൂടെ നേടിയ വരുമാനം 1.20 കോടി രൂപ. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ഡിപ്പോകളിലെ ബസുകൾ സർവീസ് നടത്തിയ വകയിലാണ് ഇത്രയും വരുമാനം നേടിയത്. 3441 ട്രിപ്പുകളാണ് ആകെ നടത്തിയത്. തലശ്ശേരി- കണ്ണൂർ ഡിപ്പോകളിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയത്. തലശ്ശേരി ഡിപ്പോയിൽ മാത്രം 72.47 ലക്ഷം രൂപയും കണ്ണൂർ ഡിപ്പോയിൽ നിന്ന് 13.60 ലക്ഷം രൂപയും ലഭിച്ചു. ജൂൺ 10 മുതലായിരുന്നു കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് തുടങ്ങിയത്.