ശുചിത്വ ക്വിസ്: ജൂലൈ പത്ത് വരെ പങ്കെടുക്കാം

Share our post

കണ്ണൂർ: അധ്യാപകര്‍ക്ക് പൊതുശുചിത്വത്തെക്കുറിച്ച് അറിവ് നല്‍കുന്നതിനും സ്വച്ഛ്ഭാരത് പദ്ധതിയെ പരിചയപ്പെടുത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷനും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തുന്ന സോഷ്യല്‍ മീഡിയ ഓണ്‍ലൈന്‍ ക്വിസ്സില്‍ ജൂലൈ 10 വരെ പങ്കെടുക്കാം. പൊതു ശുചിത്വം, ഹരിത കര്‍മ്മ സേന, നിരോധിത വസ്തുക്കള്‍, പരിസ്ഥിതി എന്നിവയെക്കുറിച്ചുള്ള 15 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്കുള്ള സാക്ഷ്യപത്രം ഓണ്‍ലൈനായി തത്സമയം ലഭിക്കും. താല്‍പര്യമുള്ള അധ്യാപകര്‍ക്ക് https://forms.gle/gQmV4fBEfDp2gQRB6 എന്ന ലിങ്കിലൂടെ ക്വിസ്സില്‍ പങ്കെടുക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!