എസ്എഫ്ഐ കണ്ണൂർ സർവ്വകലാശാലാ മാർച്ചിൽ സംഘർഷം; ജലപീരങ്കി

Share our post

കണ്ണൂർ: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകരിൽ ചിലർ ബാരിക്കേഡ് മറികടന്ന് സർവ്വകലാശാല വളപ്പിൽ ചാടി ഇറങ്ങി. ഇതേ തുടർന്ന് പോലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിനിടയിലും കൂടുതൽ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് സർവകലാശാല ആസ്ഥാനത്ത് എത്തി.  ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമംപ്രവർത്തകർ ചെറുത്തതോടെ  പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധ പരിപാടി എസ് എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം വിപിൻ രാജ് പായം ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!