ദേശീയപാതകളിലെ യാത്രികർക്ക് കോളടിച്ചു, ഈ ഭാഗങ്ങളിലെ ടോൾ നിരക്ക് 50 ശതമാനം കുറച്ചു

പാലങ്ങൾ, തുരങ്കങ്ങൾ, ഫ്ലൈഓവറുകൾ അല്ലെങ്കിൽ ഉയർന്ന റോഡുകൾ പോലുള്ള ഘടനകളുള്ള ദേശീയ പാതകളിലെ ടോൾ നിരക്കുകൾ 50 ശതമാനം വരെ സർക്കാർ കുറച്ചു. ഈ നീക്കം വാഹനമോടിക്കുന്നവരുടെ യാത്രാ ചെലവ് കുറയ്ക്കും. 2008 ലെ എൻഎച്ച് ഫീസ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ടോൾ നിരക്കുകൾ ഈടാക്കുന്നത്. ഇപ്പോഴിതാ ഈ നിയമങ്ങളിൽ മാറ്റം വരുത്തി ടോൾ ഫീസ് കണക്കാക്കുന്നതിനുള്ള ഒരു പുതിയ രീതിയും ഫോർമുലയും അവതരിപ്പിച്ചിരിക്കുകയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.

2025 ജൂലൈ 2-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ദേശീയ പാതയുടെ ഏതെങ്കിലും ഭാഗത്ത് അത്തരം ഘടനകൾ ഉണ്ടെങ്കിൽ, ഫീസ് കണക്കാക്കുന്നതിന്, ആ ഘടനയുടെ നീളം പത്തുകൊണ്ട് ഗുണിച്ച് ഹൈവേയുടെ ബാക്കി നീളത്തോട് ചേർക്കണം, അല്ലെങ്കിൽ ഹൈവേയുടെ മൊത്തം ഭാഗത്തിന്റെ നീളം അഞ്ച് കൊണ്ട് ഗുണിക്കണം. ഇവയിൽ ഏതാണ് കുറവാണോ, അതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കുക. ഇവിടെ ഘടന എന്നാൽ ഏതെങ്കിലും പാലം, തുരങ്കം, ഫ്ലൈഓവർ അല്ലെങ്കിൽ എലിവേറ്റഡ് ഹൈവേ എന്നാണ് അർത്ഥമാക്കുന്നത്.
പുതിയ ടോൾ ഫീ വിശദീകരിക്കുന്നതിന് മന്ത്രാലയം ചില ഉദാഹരണങ്ങളും നൽകിയിട്ടുണ്ട്. ഒരു ഉദാഹരണത്തിൽ, ദേശീയ പാതയുടെ ഒരു ഭാഗം 40 കിലോമീറ്റർ നീളമുള്ളതും പൂർണ്ണമായും ഒരു ഘടനയാൽ നിർമ്മിതവുമാണെങ്കിൽ, ഏറ്റവും കുറഞ്ഞ നീളം ഇനിപ്പറയുന്ന രീതിയിൽ കണക്കാക്കുമെന്ന് പറയുന്നു. അതായത് ഘടനയുടെ നീളം പത്ത് കൊണ്ട് ഗുണിക്കുക, അതായത് 10 x 40 = 400 കിലോമീറ്റർ. അല്ലെങ്കിൽ ഹൈവേയുടെ മൊത്തം ഭാഗത്തിന്റെ നീളം അഞ്ച് കൊണ്ട് ഗുണിക്കുക, അതായത് 5 x 40 = 200 കിലോമീറ്റർ. ചെറിയ നീളത്തിന്റെ അടിസ്ഥാനത്തിൽ, അതായത് 200 കിലോമീറ്ററിന്റെ അടിസ്ഥാനത്തിൽ ടോൾ ഫീസ് കണക്കാക്കും. അതായത് ഈ സാഹചര്യത്തിൽ റോഡിന്റെ പകുതി നീളത്തിൽ, അതായത് 50 ശതമാനത്തിൽ മാത്രമേ ടോൾ ഫീസ് ഈടാക്കൂ.