പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
        പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https:// hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി ഫലം പരിശോധിക്കാം. അലോട്മെന്റ് ലഭിച്ചവർക്ക് നാളെ (ജൂലൈ 4) രാവിലെ 10 മുതൽ 8ന് വൈകിട്ട് 4വരെ വരെ പ്രവേശനം നേടാം. അലോട്മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഈ അലോട്മെന്റിൽ താൽകാലിക പ്രവേശനം ലഭ്യമല്ല. ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിലും സീറ്റ് ലഭിക്കാത്തവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് വരുന്നുണ്ട്.
രണ്ടാം സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകൾ ജൂലൈ 9 മുതൽ 11 വരെ നൽകാം. ഇതിനു ശേഷം രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ് റിസള്‍ട്ട് ജൂലൈ 16ന് പ്രസിദ്ധീകരിക്കും. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശന നടപടികൾ പൂർത്തിയാക്കിയ ശേഷം വരുന്ന ഒഴിവുകളിലേക്ക് ട്രാന്‍സ്‌ഫർ അലോട്മെന്റ് നടത്തും. ഇതിനുള്ള അപേക്ഷാ സമർപ്പണം ജൂലൈ 19 മുതൽ 21 വരെ നടക്കും. ട്രാൻസ്ഫർ അലോട്ട്‌മെന്റിനു ശേഷം വരുന്ന ഒഴിവുകൾ പ്രസിദ്ധപ്പെടുത്തി സ്പോട്ട് അഡ്മിഷനുള്ള അവസരവും നൽകുന്നതാണ്. ഇതോടെ ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാകും.
