വേങ്ങാട് സ്കൂളിൽ പ്രകടനം നടത്തിയ കെ.എസ്.യു ജില്ലാ പ്രസിഡൻ്റടക്കം പൊലീസ് കസ്റ്റഡിയിൽ

വേങ്ങാട്: കെ.എസ്.യു വിദ്യാഭ്യാസ ബന്ദിൻ്റെ ഭാഗമായി വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഷേധ പ്രകടനം നടത്തിയ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ഉൾപ്പടെ പൊലീസ് കസ്റ്റഡിയിൽ. കെ.എസ് യു ജില്ലാ പ്രസിഡൻ്റ് എം സി അതുൽ, ധർമ്മടം ബ്ലോക്ക് പ്രസിഡൻ്റ് വൈഷ്ണവ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.