കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്‌കാരം കൃതികള്‍ 15 വരെ സമര്‍പ്പിക്കാം

Share our post

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഏര്‍പ്പെടുത്തിയ എന്‍.വി. കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ. കെ.എം.ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം, (ശാസ്ത്രം/ശാസ്‌ത്രേതരം), എം.പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരം എന്നിവയ്ക്കായി കൃതികള്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചതായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ അറിയിച്ചു. 2024 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുക. ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം-695003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ കൃതികള്‍ ലഭിച്ചിരിക്കണം.

എന്‍.വി കൃഷ്ണവാരിയര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരത്തിന് ശാസ്ത്ര-സാങ്കേതിക വിഷയങ്ങള്‍, ഭാഷാ സാഹിത്യ പഠനങ്ങള്‍, സാമൂഹിക ശാസ്ത്രം, കല/സാംസ്‌കാരിക പഠനങ്ങള്‍ എന്നീ മേഖലകളിലുള്ള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ശില്‍പവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. എം. പി. കുമാരന്‍ സ്മാരക വിവര്‍ത്തനപുരസ്‌കാത്തിന് ആംഗലേയ ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഡോ. കെ.എം ജോര്‍ജ്ജ് സ്മാരക ഗവേഷണ പുരസ്‌കാരം ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നല്‍കുന്നത്. 2024 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളില്‍ സമര്‍പ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമര്‍പ്പിക്കേണ്ടത്. ഒരോ വിഭാഗത്തിനും അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. ഫോണ്‍ : 9497469556 , 9447956162


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!