യു. മുകുന്ദൻ അനുസ്മരണം

പേരാവൂർ : മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.മുകുന്ദന്റെ ഒന്നാം ചരമവാർഷികദിനാചരണം നടത്തി.ചന്ദ്രൻ തില്ലങ്കേരി, മമ്പറം
ദിവാകരൻ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനത്തിൽ സാജൻ ചെറിയാൻ അധ്യക്ഷനായി. ചന്ദൻ തില്ലങ്കേരി അനുസ്മരണ പ്രഭാഷണം നടത്തി.മമ്പറം ദിവാകരൻ , കെ.വി.ജോസഫ് , കെ.സി.കുരുവിള , മൈക്കിൾ മാലത്ത് , എൻ.അബ്ദുള്ള , പദ്മനാഭൻ എന്നിവർ സംസാരിച്ചു.